മസ്‌കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി വിതരണം തകരാറിലായ മസ്‌കറ്റ് ഗവർണറേറ്റിലെ വൈദ്യുതി വിതരണം പൂർണ്ണമായും പുന:സ്ഥാപിച്ചു. ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷനാണ് ഇക്കാര്യം അറിയിച്ചത്. ബർക്ക, സഹം മുതലായ മേഖലകളിലും വൈദ്യുതി വിതരണം പൂർണ്ണമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സുവൈഖിൽ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. സുവൈഖിൽ 22 ശതമാനം വൈദ്യുതി ബന്ധമാണ് പുന:സ്ഥാപിച്ചത്. മുസന്ന വിലായത്തിൽ വൈദ്യുതി ബന്ധം 92 ശതമാനം പുനഃസ്ഥാപിച്ചതായും, അൽ ഖാബൗറ വിലായത്തിൽ 76 ശതമാനം പുനഃസ്ഥാപിച്ചതായും അധികൃതർ പറഞ്ഞു. അതേസമയം നോർത്ത് അൽ ബത്തീന, സൗത്ത് അൽ ബത്തീന ഗവർണറേറ്റുകളിലെ ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവ്വീസസ് റെഗുലേഷൻ കൂട്ടിച്ചേർത്തു.
Post Your Comments