Latest NewsKeralaNews

പ്രണയത്തില്‍ നിന്ന് പിന്‍മാറി: വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ മര്‍ദ്ദിച്ചു

 

പത്തനംതിട്ട: പ്രണയത്തില്‍ നിന്ന് പിന്‍മാറിയെന്ന് ആരോപിച്ച് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. പത്തനംതിട്ട വെച്ചുച്ചിറയ്ക്ക് അടുത്ത് വെണ്‍കുറിഞ്ഞിയിലാണ് സംഭവം. പരാതിക്കാരിയുടെ സഹപാഠി കൂടിയായ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്. സ്വകാര്യ സംഭാഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. യുവതിയുടെ പരാതിയില്‍ എരുമേലി സ്വദേശി ആഷിക്കിനെ വെച്ചുച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.

സഹപാഠികളായിരുന്ന പരാതിക്കാരിയും യുവാവും മുമ്പ് പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ ചില ദുശീലങ്ങള്‍ കാരണം അടുത്തിടെയാണ് പരാതിക്കാരി ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറിയത്. കൂടാതെ ഉപരിപഠനത്തിനായി വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി. അതിനിടെയാണ് യുവാവ് വീടുകയറി പരാതിക്കാരിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

കുറച്ചു ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസം എരുമേലിയില്‍ വെച്ച് പരാതിക്കാരിയും യുവാവും തമ്മില്‍ കണ്ടിരുന്നു. ഇരുവരും നടുറോഡില്‍വെച്ച് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ യുവതിയെ ആഷിഖ് തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയായിരുന്നു. അതിന് പിന്നാലെയാണ് ആഷിഖ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button