അബുദാബി: മറവി രോഗത്തിനുള്ള പ്രഥമ മരുന്നിന് അംഗീകാരം നൽകി യുഎഇ. അഡുഹെം (അഡുക്കാനുമാബ്) എന്ന പേരിലുള്ള മരുന്നിനാണ് യുഎഇ അംഗീകാരം നൽകിയത്. ഈ മരുന്ന് ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യുഎഇ.
Read Also: മരണ നിരക്ക് കുറയുന്നില്ല: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ബയോജൻ കമ്പനിയാണ് അഡുഹെം പുറത്തിറക്കിയത്. യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ മരുന്നിന് നേരത്തെ അംഗീകാരം നൽകിയിരുന്നു. യുഎഇയിലെയും സമീപ രാജ്യങ്ങളിലെയും മറവി രോഗികൾക്കു നൂതന മരുന്ന് നേരത്തേ ലഭ്യമാക്കും. പ്രാരംഭ ഘട്ടത്തിലുള്ള രോഗികൾക്ക് 100 മില്ലി ഗ്രാം അഡുഹെം ആണ് കുത്തിവയ്ക്കുകയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Read Also: ചികിത്സിക്കാൻ പണമില്ല: അര്‍ബുദബാധിതനായ 14 കാരനെ വിഷം കുത്തിവെച്ച് കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റില്‍
Post Your Comments