NattuvarthaLatest NewsKeralaNewsIndia

കിട്ടിയതും കൊണ്ട് ആളുകൾ നാട് വിടുന്നത് അറിയുന്നില്ലേ: കേരളത്തില്‍ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വീണ്ടും മന്ത്രി പി രാജീവ്

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നിയമവ്യവസ്ഥകള്‍ പാലിച്ച്‌ നല്ല രീതിയില്‍ മുന്നോട്ടുപോകാം

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വീണ്ടും നിയമസഭസയിൽ പരാമർശിച്ച് മന്ത്രി പി രാജീവ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നിയമവ്യവസ്ഥകള്‍ പാലിച്ച്‌ നല്ല രീതിയില്‍ മുന്നോട്ടുപോകാമെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റെക്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു നിയമസഭയില്‍ മന്ത്രിയുടെ പ്രതികരണം.

Also Read:ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികിത്സ തേടി എന്ന് എല്ലാവര്‍ക്കും അറിയാം: സുധാകാരനെ കുത്തി മുഖ്യമന്ത്രി

കേരളത്തിലെ വ്യവസായ അന്തരീക്ഷം പൊതുവേ അനുകൂലസ്ഥിതിയിലാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താനുപയോഗിക്കുകയാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുവ്യത്യസ്തമായി കേരളത്തിലൊരു നിയമവ്യവസ്ഥ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിൽ നിന്നും നിക്ഷേപകരായ കിറ്റെക്സ് പിന്മാറുകയും മറ്റു സംസ്ഥാനങ്ങളിലേക്ക് നിക്ഷേപം മാറ്റുകയും ചെയ്തിരുന്നു. സർക്കാരിന്റെ അപക്വമായ നിലപാടുകളാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button