മലപ്പുറം : തവനൂർ എംഎൽഎ കെടി ജലീലിന് വധഭീഷണി. വാട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് കെടി ജലീൽ പറഞ്ഞു.
രാവിലെയാണ് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചത്. ‘ജലീലേ ഒരു കാര്യം ഓർത്തോ. ഇസ്ലാമിനെയും, തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം കയർകെട്ടാതെ അറുത്താൽ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും. (തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക)’- എന്നാണ് സന്ദേശത്തിൽ പറയുന്നത്.
Read also : നല്ല ശമര്യക്കാരൻ : റോഡപകടത്തിൽപ്പെട്ടയാളെ എത്രയുംവേഗം ആശുപത്രിയിലെത്തിക്കുന്നവർക്ക് ഇനിമുതൽ ക്യാഷ് അവാർഡ്
ഫേസ്ബുക്കിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ച വിവരം ജലീൽ അറിയിച്ചത്. സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments