Latest NewsNewsIndia

സഹോദരനും സുഹൃത്തിനുമൊപ്പം കിടക്ക പങ്കിടാന്‍ നിർബന്ധിച്ചു: വിസമ്മതിച്ച യുവതിക്ക് കാമുകന്റെ ക്രൂരമര്‍ദ്ദനം

പഞ്ചാബ്: സഹോദരനും സുഹൃത്തിനുമൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ച യുവതിക്ക് കാമുകന്റെ ക്രൂരമര്‍ദ്ദനം. മൊഹാലിയിൽ നയാഗാവിലെ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ 39 കാരിയായ യുവതിക്കാണ് 27 കാരനായ കാമുകന്റെ ക്രൂര മര്‍ദ്ദനമേറ്റത്. യുവതിയുടെ പരാതിയിന്മേൽ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.

ഖരാര്‍ സ്വദേശിനിയായ യുവതിക്കാണ് കാമുകനിൽ നിന്ന് അതിക്രമം നേരിടേണ്ടിവന്നതെന്ന് പോലീസ് വ്യക്തമാക്കി. നയാഗാവ് സ്വദേയായ യുവാവ് തൊഴില്‍രഹിതനാണ്. ശനിയാഴ്ച വൈകുന്നേരമാണ് ഗുരുഗ്രാമിലെ പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുന്ന യുവതിയും കാമുകനും നയാഗാവിലെ ഹോട്ടലില്‍ എത്തുന്നത്.

വ്യാജ ഡോക്യുമെന്റുകൾ സൃഷ്ടിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

യുവാവ് അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നുവെന്നും നേരത്തെ തന്നെ മുറിയില്‍ ഉണ്ടായിരുന്ന അയാളുടെ സഹോദരനും സുഹൃത്തിനുമൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചതായും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കുകയും മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ബോധരഹിതയായ യുവതിയെ ഹോട്ടലിന് വെളിയില്‍ കൊണ്ടിട്ട ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചണ്ഡിഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മൊഴി പ്രകാരം ഐപിസി 323, 342, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് കാമുകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button