വാഷിംഗ്‌ടൺ : സോഷ്യൽമീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ സേവനം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഈ സോഷ്യൽമീഡിയ സൈറ്റുകൾ നിശ്ചലമാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മുതൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ കത്തിക്കയറിയിരുന്നത് ഫേസ്ബുക്കിന്റെ തന്നെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലുകളാണ്. രണ്ട് വര്‍ഷക്കാലം ഫേസ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാൻസിസ് ഹൌഗന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഈ സൈറ്റുകൾ നിശ്ചലമായത്.
ഫേസ്ബുക്ക് എന്ന ഭീമൻ കമ്പനിക്കുള്ളിൽ നടക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫൌഗൻ വെളിപ്പെടുത്തിയിരിക്കുന്നത്. വിസിൽ ബ്ലോവർ എയ്ഡിന്റെ സഹായത്തോടെയാണ് ഹൌഗന്റെ വെളിപ്പെടുത്തൽ. സുപ്രധാന വിവരങ്ങൾ പുറത്തുവിടുന്നവരെ സംരക്ഷിക്കുന്ന ലോകോത്തര സംഘടനയാണ് വിസിൽ ബ്ലോവർ എയ്ഡ്.
Read Also : കറികൾ ഒന്നുമില്ല, വെറും ചോറ് മാത്രം: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം
അക്കൗണ്ടുകളുടെ സുരക്ഷയല്ല, പണം മാത്രമാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്നാണ് ഫൌഗൻ പറയുന്നത്. തങ്ങളുടെ അൽഗ്വരിതം അക്രമമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഫേസ്ബുക്കിന് നന്നായി അറിയാം. എന്നാൽ എൻഗേജ്മെന്റ്സ് മാത്രമാണ് ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നതെന്നും ഫൌഗൻ പറഞ്ഞു. ഫേസ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രഖ്യാപനങ്ങളും പ്രവൃത്തിയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല എന്നും കാണിച്ച് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷനിൽ ഹാഗൻ പരാതി നൽകിയിട്ടുണ്ട്.
ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനോട് തനിക്ക് സഹതാപമുണ്ടെന്ന് ഹൗഗൻ പറഞ്ഞു. മാർക്ക് ഒരിക്കലും വിദ്വേഷകരമായ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കാൻ തയ്യാറായിട്ടില്ല. പക്ഷേ, വിദ്വേഷവും ധ്രുവീകരിക്കപ്പെടുന്നതുമായ ഉള്ളടക്കങ്ങൾക്ക് കൂടുതൽ റീച്ച് ലഭിക്കും. അത്തരത്തിലുള്ള തെരഞ്ഞെടുപ്പുകൾ അദ്ദേഹം അനുവദിച്ചിട്ടുണ്ടെന്നും ഫൌഗൻ കൂട്ടിച്ചേർത്തു.
Post Your Comments