ഡൽഹി: രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. ഓരോദിവസവും നിരവധി കമ്പനികളാണ് ഈ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. അതിനിടയിൽ നടുറോഡിൽവച്ച് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നു എന്നതും ശ്രദ്ധേയം. ആദ്യം ബാറ്ററി പുകഞ്ഞുകത്തുകയും പിന്നീട് വാഹനങ്ങളിൽ തീ പിടിക്കുന്നതുമാണ് വീഡിയോകളിൽ ഉള്ളത്.
Also Read: 300 രൂപ കടം വാങ്ങിച്ചത് തിരികെ നൽകിയില്ല: 5 പേർ ചേർന്ന് യുവാവിനെ വെട്ടി കൊന്നു
വീഡിയോകളിലുള്ളത് പ്യൂവർ ഇവിയുടെ ഇ പ്ലൂട്ടോ ഫൈവ് ജി സ്‍കൂട്ടറാണെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സ്ഥിതിചെയ്യുന്ന ബാറ്ററി കമ്പാർട്ട്‌മെന്‍റിൽ നിന്ന് കട്ടിയുള്ള പുക പുറത്തേക്ക് വരുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. ഒരു മിനിറ്റോളം കട്ടിയുള്ള പുക വന്നതിന് തൊട്ടുപിന്നാലെ സ്കൂട്ടറിൽ നിന്ന് തീ വരികയും വാഹനം കത്തുകയുമായിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് പ്യൂവർ ഇവി. ഐഐടി ഹൈദരാബാദ് മുൻകയ്യെടുത്ത് രണ്ട് വർഷം മുമ്പാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. ബാറ്ററികളുടെ ഗുണനിലവാരമില്ലായ്‌മയാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. വൈദ്യുത വാഹനത്തിന്റെ സുരക്ഷ പൂർണമായും ബാറ്ററികളുടെ ഗുണനിലവാരത്തെയും കൂളിങ് സിസ്റ്റവും ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും എത്രത്തോളം കാര്യക്ഷമമാണ് എന്നതിനേയും ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന മിക്ക ലിഥിയം അയൺ ബാറ്ററി പായ്ക്കുകളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ഈ ബാറ്ററികളുടെ ഗുണനിലവാരവും സംശയിക്കപ്പെടുന്നുണ്ട്.
Post Your Comments