ന്യൂഡല്‍ഹി : രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വിട്ടത്. രാജ്യത്ത് ഇതുവരെ സ്ഥാപിച്ച ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളും ഗഡ്കരി പുറത്തുവിട്ടു.
Read Also: പിത്താശയ കല്ല് ഇല്ലാതാക്കാൻ ബീറ്റ്റൂട്ട്
ഇതുവരെ 13,34,385 ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെലങ്കാന, മദ്ധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങള്‍ ഒഴിച്ചുള്ള കണക്കാണിത്. 2,826 ചാര്‍ജിംഗ് സ്റ്റേഷനുകളും രാജ്യത്ത് ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
ലോകത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ 13.27 ശതമാനം വാഹനങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്. വാഹനാപകടങ്ങളില്‍ 26.37 ശതമാനവും നടക്കുന്നതും ഇന്ത്യയിലാണെന്ന് മന്ത്രി വ്യക്തമാക്കി. ടോള്‍ പിരിവുകളെക്കുറിച്ച് പരാതികള്‍ വന്നിട്ടുണ്ടെന്നും ദേശീയ പാത അതോറിറ്റി വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.
Post Your Comments