Latest NewsNewsIndiaAutomobile

ബഡ്ജറ്റ് 2023: ഇലക്ട്രിക് വാഹനങ്ങൾക്ക് ജി.എസ്.ടിയിൽ ഇളവ് വേണം, പ്രതീക്ഷയുമായി വാഹന വ്യവസായം

ന്യൂഡൽഹി: ഫെബ്രുവരി 1 ന് നടക്കുന്ന കേന്ദ്ര ബജറ്റ് 2023 അവതരണത്തിൽ വൻ പ്രതീക്ഷകളാണ് ഓട്ടോമൊബൈൽ വ്യവസായത്തിനുള്ളത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിക്ക് ശേഷം റെക്കോർഡ് വിൽപ്പനയിലൂടെ വാഹന വ്യവസായം മികച്ച തിരിച്ചുവരവ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്ങൾക്ക് മികച്ച പരിഗണന ലഭിക്കുമെന്നാണ് വാഹന വ്യവസായം കരുതുന്നത്.

വരാനിരിക്കുന്ന ബജറ്റ് ഇന്ത്യൻ വാഹന വ്യവസായത്തിന്, പ്രത്യേകിച്ച് ഇലക്ട്രിക് വാഹന (ഇവി) വിഭാഗത്തിന് വലിയ പ്രാധാന്യം നൽകും. ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി മൊത്തത്തിലുള്ള ഇ.വി വിൽപ്പനയിൽ ഗണ്യമായ വളർച്ച കൈവരിച്ചു. ഇന്ത്യയുടെ ജി.ഡി.പിയിൽ വാഹനമേഖലയുടെ സംഭാവന ആറ് ശതമാനമാണ്. പ്രത്യക്ഷവും പരോക്ഷവുമായി ഈ മേഖലയിൽ 34-37 ദശലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. പൊതുബജറ്റിൽ വാഹനമേഖലയെ സംബന്ധിച്ച് പ്രഖ്യാപിക്കുന്ന കാര്യങ്ങളിൽ ഏവരുടെയും കണ്ണ് കേന്ദ്രീകരിക്കാനുള്ള കാരണം ഇതാണ്.

Also Read:എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഏരിയ നേതാവിനെതിരെ സഹപ്രവര്‍ത്തകന്‍ വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന് ആരോപണം

ആഭ്യന്തര വാഹന വ്യവസായം നടപ്പ് സാമ്പത്തിക വർഷത്തിൽ ആരോഗ്യകരമായ പുനരുജ്ജീവനം കൈവരിച്ചിരിക്കുന്നത് സാമ്പത്തിക പ്രവർത്തനങ്ങളിലെ വീണ്ടെടുക്കലിന്റെയും വർധിച്ച മൊബിലിറ്റിയുടെയും സഹായത്തോടെയാണ്. പാസഞ്ചർ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുൾപ്പെടെ ഭൂരിഭാഗം ഓട്ടോമോട്ടീവ് വിഭാഗങ്ങളുടെയും ഡിമാൻഡ് 2023 സാമ്പത്തിക വർഷത്തിൽ ആരോഗ്യകരമായിരുന്നു. ജിഎസ്ടിയിൽ (ഇലക്‌ട്രിക് വാഹനങ്ങളിൽ) സർക്കാരിൽ നിന്ന് ചില ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാഹനമേഖല.

ഇന്ത്യയ്ക്കുള്ളിൽ ലിഥിയം-അയൺ സെല്ലുകളുടെ നിർമ്മാണം ഇപ്പോഴും തുടക്കത്തിലായതിനാൽ, EV ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന സെല്ലുകളുടെ കസ്റ്റംസ് തീരുവയുടെ ശതമാനം അവലോകനം ചെയ്യാൻ SMEV സർക്കാരിനോട് അഭ്യർത്ഥിച്ചു. കസ്റ്റംസ് തീരുവ രാജ്യത്ത് നിർമ്മിക്കുന്നത് വരെ പൂജ്യമായി കുറയ്ക്കാനും എസ്എംഇവി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, എസ്എംഇവി ഇവികളുടെ സ്‌പെയർ പാർട്‌സുകളിൽ ഏകീകൃതമായ 5% ജിഎസ്ടി ആവശ്യപ്പെടുകയും ചെയ്തു. വാഹനത്തിന് 5% ജിഎസ്ടി ചുമത്തുമ്പോൾ, സ്പെയർ പാർട്സുകളുടെ കാര്യത്തിൽ വ്യക്തതയില്ല. ഇലക്‌ട്രിക് വാഹങ്ങളുടെ നിലവിലുള്ള 5% ജിഎസ്ടി കൂടാതെ, അനുബന്ധ ഭാഗങ്ങൾക്ക് ജിഎസ്ടി 18% അല്ലെങ്കിൽ 28% ഉണ്ട്. ഘടകഭാഗങ്ങൾക്കുള്ള ജിഎസ്ടി കുറച്ച് വർഷത്തേക്ക് കുറയ്ക്കുന്നത് വിൽപ്പന വർദ്ധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഉപയോക്താവിന് മൊത്തത്തിലുള്ള ചിലവുകളും കുറയ്ക്കും. നിലവിൽ വ്യവസായത്തിന്റെ ഏറ്റവും വലിയ കേന്ദ്രബിന്ദു ഇലക്ട്രിക് വാഹനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button