അബുദാബി: അടിയന്തര ബൂസ്റ്റർ കുത്തിവയ്പ്പിന് ഫൈസർ-ബയോഎൻടെക്, സ്പുട്‌നിക് വാക്‌സിനുകൾ ഉപയോഗിക്കാൻ അംഗീകാരം നൽകി യുഎഇ. ചില വിഭാഗങ്ങളിലെ താമസക്കാർക്കായി ബൂസ്റ്റർ ഡോസായി ഫൈസർ ഷോട്ടുകൾ നൽകാൻ ആരംഭിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റർ ഷോട്ടുകൾ നൽകുക. സിനോഫാം കുത്തിവയ്പിനു ശേഷം ഫൈസർ അല്ലെങ്കിൽ സ്പുട്‌നിക് വാക്‌സീൻ എടുത്തവർക്ക് ബൂസ്റ്റർ ഷോട്ടുകൾ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും, 50-59 വയസ്സുള്ള, വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും, ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ ദീർഘകാല പരിചരണത്തിന് പ്രതിജ്ഞാബദ്ധരായവർക്കും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാം. കോവിഡിനെതിരായ ബൂസ്റ്റർ വാക്‌സീൻ ആദ്യ വാക്‌സീന് ശേഷം ക്രമേണ കുറയുന്ന പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് യുഎഇ ആരോഗ്യ വിഭാഗം വക്താവ് ഡോ. നൂറ അൽ ഗെയ്തി അറിയിച്ചു. പഠനങ്ങളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്നും നൂറ അൽ ഗെയ്തി പറഞ്ഞു.
Post Your Comments