Latest NewsSaudi ArabiaNewsInternationalGulf

അംഗീകൃത വാക്‌സിൻ സ്വീകരിക്കാതെ പ്രവേശിക്കുന്നവർക്ക് 48 മണിക്കൂർ ഹോം ക്വാറന്റെയ്ൻ നിർബന്ധം: സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്‌സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിക്കാതെ പ്രവേശിക്കുന്നവർക്ക് ഹോം ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി അറേബ്യ. ഇത്തരക്കാർക്ക് 48 മണിക്കൂർ സമയത്തേക്കാണ് ഹോം ക്വാറന്റെയ്ൻ നിർബന്ധമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം യാത്രികർ സൗദിയിലെത്തിയ ശേഷം 48 മണിക്കൂർ നിർബന്ധ ഹോം ക്വാറന്റെയ്ൻ പാലിക്കേണ്ടതാണെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയ്ൻ ആവശ്യമായി വരുന്നവർക്കൊഴികെ ഈ വിഭാഗത്തിൽപ്പെടുന്ന മറ്റെല്ലാവർക്കും ഈ നിബന്ധന ബാധകമാണ്.

Read Also: ലിറ്ററിന് 10 പൈസ കൂട്ടിയാല്‍ ഡിവൈഎഫ്ഐ സമരം ചെയ്തിരുന്നു, അയാൾക്ക് അതറിയില്ല അന്ന് ഷംസീറിനെ പെറ്റിട്ടില്ല: പി.കെ ബഷീര്‍

ഇതോടെ ഫൈസർ ബയോഎൻടെക്, ഓക്‌സ്‌ഫോർഡ് ആസ്ട്രസെനേക, മോഡർന എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസ്, ജോൺസൻ ആൻഡ് ജോൺസൺ പുറത്തിറക്കിയിട്ടുള്ള വാക്‌സിന്റെ ഒരു ഡോസ് എന്നിവ സ്വീകരിക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്കാണ് ഹോം ക്വാറന്റെയ്ൻ ബാധകമാകുക. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹോം ക്വാറന്റെയ്‌നിൽ കഴിയുന്നവർ സൗദിയിലേക്ക് പ്രവേശിച്ച് 48 മണിക്കൂറിനകം പിസിആർ പരിശോധന നടത്തണം. പിസിആർ പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ ഹോം ക്വാറന്റെയ്ൻ അവസാനിക്കും. അതേസമയം എട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പിസിആർ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കുട്ടികൾക്കും ഹോം ക്വാറന്റെയ്ൻ ബാധകമാണ്.

Read Also: വ്യാജ ഡോക്യുമെന്റുകൾ സൃഷ്ടിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button