Latest NewsIndiaNews

ആഡംബര കപ്പലിലെ ലഹരിവേട്ടയില്‍ ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ മുണ്‍മുണ്‍ ധമേച്ച ആരാണ്? ആര്യന്‍ ഖാനുമായി എന്താണ് ബന്ധം?

നടിയും മോഡലുമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈലുകളില്‍ ഇവര്‍ നല്‍കിയിരിക്കുന്ന വിവരം

മുംബയ്: ആഡംബര കപ്പലിലെ ലഹരിവേട്ടയില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം സുഹൃത്തുക്കളെയും എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായവരെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നു. അറസ്റ്റിലായവരുടെ കൂട്ടത്തിലെ മുണ്‍മുണ്‍ ധമേച്ച എന്ന മോഡലിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ ചര്‍ച്ച. ആരാണിവര്‍? എന്താണ് ഇവര്‍ക്ക് ആര്യന്‍ ഖാനുമായുള്ള ബന്ധം? നിരവധി വ്യാഖ്യാനങ്ങളും കഥകളുമാൻ സാമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ആര്യന്‍ ഖാന്റെ ഉറ്റ സുഹൃത്താണ് മുണ്‍മുണ്‍ ധമേച്ച. 39 വയസ്സുള്ള മുണ്‍മുണ്‍ മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയാണ്. നടിയും മോഡലുമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈലുകളില്‍ ഇവര്‍ നല്‍കിയിരിക്കുന്ന വിവരം. മുണ്‍മുണിന്റെ പിതാവ് അമിത് കുമാര്‍ ധമേച്ച നേരത്തെ മരിച്ചു. കഴിഞ്ഞ വര്‍ഷം അമ്മയും മരിച്ചു. സ്‌കൂള്‍ പഠനത്തിന് ശേഷം സാഗര്‍ വിട്ട മുണ്‍മുണിനെ കുറിച്ച് നാട്ടുകാര്‍ക്കും വ്യക്തമായ അറിവില്ല. കുറച്ചു കാലം ഭോപ്പാലില്‍ താമസിച്ചിരുന്ന മുണ്‍മുണിന്റെ കുടുംബം ആറ് വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ പ്രിന്‍സ് ധമേച്ചയോടൊപ്പം.

ട്രെയിനിൽ കഞ്ചാവ് കടത്ത്: നിലമ്പൂർ സ്വദേശി മുഹമ്മദ് സ്വാലിഹ് പിടിയിൽ

ആര്യന്‍ ഖാനോടൊപ്പം പിടിയിലായ അര്‍ബാസ്ഖാനും ആര്യന്റെ ഉറ്റ സുഹൃത്താണ്. ആര്യനും അര്‍ബാസും അറസ്റ്റിലായതോടെ ഇരുവരുടെയും നിരവധി ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആര്യനും സഹോദരി സുഹാന ഖാനുമായി അടുത്ത ബന്ധമാണ് അര്‍ബാസിനുള്ളത്. നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബ്ലി ഖാന്‍, നടി പൂജാ ബേദിയുടെ മകള്‍ അലയ നടന്‍ ചങ്കി പാണ്ഡെയുടെ മകന്‍ അനന്യ പാണ്ഡെ തുടങ്ങി പലരും അര്‍ബാസിനെ ഇന്‍സ്റ്റഗ്രമില്‍ ഫോളോ ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button