Latest NewsUAENewsGulf

അബുദാബിയിലെ ക്ഷേത്ര മാതൃകയെ പ്രശംസിച്ച് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

ദുബായ് : അബുദാബിയിലെ ക്ഷേത്രമാതൃകയെയും നിർമാണ പുരോഗതിയെയും പുകഴ്ത്തി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. എക്സ്‌പോ 2020 ഇന്ത്യൻ പവിലിയൻ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. നിർമാണം പൂർത്തിയാകുന്നതോടെ അതിമനോഹരമായ ഒന്നായി ക്ഷേത്രം മാറുമെന്ന് ഇന്ത്യൻ പവിലിയനിൽ ഒരുക്കിയ ക്ഷേത്രമാതൃക സന്ദർശിച്ച ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also : യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്‍ക്ക് അനുമതി 

പ്രമുഖ വ്യവസായികളായ ലക്ഷ്മി മിത്തൽ, അനിൽ അഗർവാൾ, വിനോദ്, കരൺ അദാനി തുടങ്ങിയവരും ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിൻ സെക്രട്ടറി വിപുൽ, യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, കോൺസൽ ജനറൽ അമാൻ പുരി, മുൻ സ്ഥാനപതി നവദീപ് സിങ് സൂരി എന്നിവരും ക്ഷേത്ര മാതൃകയെ പ്രശംസിച്ചു.

ചെങ്കോട്ട, ഗ്വാളിയോർ കോട്ട, ഏകതാ ശില്പം, വാരണാസിയിലെ പടിക്കെട്ടുകൾ, തഞ്ചാവൂർ ക്ഷേത്രം, അക്ഷർധാം ക്ഷേത്രം എന്നിവയടക്കം ഇന്ത്യൻ പവിലിയനിൽ പ്രദർശിപ്പിച്ച പൈതൃക കാഴ്ചകൾ പിയുഷ് ഗോയൽ നോക്കിക്കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button