കൊച്ചി: മോന്‍സണ്‍ മാവുങ്കിലിനു ടിപ്പു സുല്‍ത്താന്റെ സിംഹാസനം നിര്‍മിച്ചത് കൊല്ലത്തെ യുവാവ്. മുന്‍ ഡി.ജി.പി മുതല്‍ നടന്‍ ശ്രീനിവാസന്‍ വരെ ഈ കസേരയില്‍ ഇരുന്നിട്ടുണ്ട്. എന്നാല്‍ ചേര്‍ത്തലയിലെ ആശാരിയാണെന്നായിരുന്നു ആദ്യം മോന്‍സണ്‍ പറഞ്ഞത്.
യേശുവിനെ ഒറ്റിക്കൊടുത്തപ്പോള്‍ യൂദാസിനു കിട്ടിയ മുപ്പതു വെള്ളി നാണയങ്ങളില്‍ രണ്ടെണ്ണം, അത് യൂദാസിനു നല്‍കിയവയല്ല.
ക്രിസ്‌തു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി അക്കാലത്തെ മാതൃകയിലാണു നിര്‍മിച്ചത്.മോതിരത്തില്‍ എഴുതിയ ഖുര്‍ ആന്‍, ഛത്രപതി ശിവജി സ്വകാര്യമായി സൂക്ഷിച്ച ഭഗവദ് ഗീത, ശ്രീനാരായണഗുരുവിന്റെ ഊന്നുവടി, മൈസൂരു കൊട്ടാരത്തിന്റെ ആധാരം, തിരുവിതാംകൂര്‍ രാ ജാവിന്റെ ഇരിപ്പിടം.ഇവ ഒറിജിനലാണെന്നാണു മോന്‍സണിന്റെ അവകാശവാദം.
മോശയുടെ അംശവടി, പ്രവാചകന്‍ മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവ് എണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, ഔറംഗസീബിന്റെ മോതിരം, രാജാ രവിവര്‍മയുടെയും ഡാവിഞ്ചിയുടെയും ചിത്രങ്ങള്‍, 90 കിലോഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത യേശുക്രിസ്‌തുവിന്റെ പിക്കാസോ ചിത്രം ഇവയെല്ലാം ഒറിജിനലിന്റെ മാതൃകയില്‍ ഉണ്ടാക്കിയതാണ്.
Post Your Comments