ThiruvananthapuramKeralaLatest NewsNews

സാഹചര്യം മാറി: കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍

കിറ്റ് വിതരണം നടത്തിയ റേഷന്‍ വ്യാപാരികള്‍ക്ക് പ്രത്യേക കമ്മീഷന്‍ നല്‍കില്ലെന്നും സേവനമായി കണക്കാക്കണമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. കിറ്റ് വിതരണം തുടങ്ങിയ സമയത്തെ സാഹചര്യം മാറിവരികയാണെന്ന് ഭക്ഷ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കിറ്റ് വിതരണം നടത്തിയ റേഷന്‍ വ്യാപാരികള്‍ക്ക് പ്രത്യേക കമ്മീഷന്‍ നല്‍കില്ലെന്നും സേവനമായി കണക്കാക്കണമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

അതേസമയം ഭക്ഷ്യ കിറ്റിലെ ഏലക്കയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഭക്ഷ്യ മന്ത്രി നിഷേധിച്ചു. ടെണ്ടര്‍ നടപടികള്‍ പാലിച്ചാണ് ഏലക്ക വാങ്ങിയത്. ഒരു രൂപയുടെ അഴിമതി പോലും ഇക്കാര്യത്തില്‍ നടന്നിട്ടില്ല. കുറഞ്ഞ വിലയ്ക്ക് തന്നെയാണ് ഏലക്ക വാങ്ങിയത്. ഇതുവഴി കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം കിട്ടിയെന്നും പ്രതിപക്ഷ ആരോപണത്തില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒക്ടോബര്‍ 15നു ശേഷം അനര്‍ഹരായവര്‍ മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പരിധി ഉയര്‍ത്താന്‍ കഴിയില്ല. നിശ്ചിത ശതമാനത്തിലധികം അംഗ പരിമിതിയുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button