Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: അജ്മാനിലെ സർക്കാർ ജീവനക്കാർക്കായി ടിക്കറ്റുകൾ വാങ്ങി ശൈഖ് അബ്ദുൾ അസീസ്

അജ്മാൻ: അജ്മാനിലെ സർക്കാർ ജീവനക്കാർക്കായി ദുബായ് എക്‌സ്‌പോ 2020 ന്റെ ടിക്കറ്റുകൾ വാങ്ങി അജ്മാൻ ടൂറിസം ഡെവലപ്‌മെന്റ് ചെയർമാൻ ശൈഖ് അബ്ദുൾ അസീസ് ബിൻ ഹുമൈദ് അൽ നുവൈമി. അജ്മാൻ സർക്കാർ ജീവനക്കാർക്ക് സമ്മാനമായി സ്വന്തം ചെലവിൽ 1000 എക്‌സ്‌പോ ടിക്കറ്റുകളാണ് അദ്ദേഹം വാങ്ങിയത്.

Read Also: ഇ​ടു​ക്കി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ പ​തി​നേ​ഴു​കാ​രി പീ​ഡി​പ്പി​ക്ക​പ്പെട്ടിരുന്നതായി പോലീസ്: പ്ര​തി അ​റ​സ്റ്റി​ൽ

എക്സ്‌പോ 2020 സംഘടിപ്പിക്കുന്നതിനും ആതിഥേയത്വം വഹിച്ചതിനും യുഎഇയ്ക്ക് അൽ നുവൈമി അഭിനന്ദനം അറിയിച്ചു. അജ്മാൻ സർക്കാർ ജീവനക്കാർക്ക് എക്‌സ്‌പോ വേദി സന്ദർശിക്കാനുള്ള അവസരമൊരുക്കാനും ജീവനക്കാരുടെ വളർച്ചയ്ക്ക് സഹായിക്കാനും തീരുമാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

191 രാജ്യങ്ങളാണ് ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്. മാർച്ച് 31 വരെ ആറു മാസത്തേക്കാണ് എക്‌സ്‌പോ നടക്കുക. 25 ദശലക്ഷം സന്ദർശകരെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് 2020 ൽ നടക്കേണ്ടിയിരിക്കുന്ന എക്‌സ്‌പോ ഈ വർഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്.

Read Also: അനിത പുല്ലയിൽ, മോൺസൺ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ : അതിത്ര പുലിവാലാകുമെന്നാര് കരുതിയെന്നു ശ്രീലേഖ

shortlink

Related Articles

Post Your Comments

Related Articles


Back to top button