ThiruvananthapuramLatest NewsKeralaNattuvarthaNews

അനിത പുല്ലയിൽ, മോൺസൺ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ : അതിത്ര പുലിവാലാകുമെന്നാര് കരുതിയെന്നു ശ്രീലേഖ

ആരെങ്കിലുമായി ഫോട്ടോ എടുക്കും മുൻപ് അവരെക്കുറിച്ച് intelligence report വാങ്ങാൻ ഒക്കുമോ??

തിരുവനന്തപുരം: പുരാവസ്തുവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൺസണിന്റെ ഒപ്പമുള്ള ചിത്രങ്ങൾ പ്രചരിക്കുന്നതിൽ വിശദീകരണവുമായി മുൻ ജയിൽ ഡിജിപിയും എഴുത്തുകാരിയുമായ ശ്രീലേഖ. അനിത പുല്ലയിലൈൻ മൂന്നു തവണ കണ്ടിട്ടുണ്ടെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ശ്രീലേഖ പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

എന്റെ പല സുഹൃത്തുക്കളും ചോദിക്കുന്നു – അനിത പുല്ലയിൽ, മോൺസൺ എന്നിവരുമായി എന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടല്ലോ, എന്താണ് അവരുമായി ബന്ധം എന്നൊക്കെ! അങ്ങനെ കാര്യമായിട്ട് ബന്ധമില്ല, എങ്കിലും അവർ എന്റെ ഓഫീസിൽ വന്നപ്പോൾ ഒരു photo എടുക്കാനുള്ള അനുവാദം നൽകി. അതിത്ര പുലിവാലാകുമെന്നാര് കരുതി?

2018 ൽ Bahrainൽ നടന്ന ഒരു പ്രവാസി മലയാളി പരിപാടിയിൽ വെച്ചാണ് അനിത എന്ന NRI യെ ഒരു കുടുംബ സുഹൃത്ത്‌ പരിചയപ്പെടുത്തുന്നത്… എന്റെ കട്ട fan ആണെന്നു പറയുകയും ചേച്ചി എന്ന് വിളിച്ച്സംസാരിക്കുകയും ചെയ്തു. പലരും അങ്ങനെ ചെയ്യാറുണ്ട്. പിന്നീട് 3 വട്ടം തിരുവനന്തപുരത്തു വെച്ച് അവരെ കാണുകയും ചെയ്തു. ലോക കേരള സഭ പരിപാടിയിൽ ഞാൻ പങ്കെടുത്തപ്പോൾ ഒരിക്കൽ, പിന്നെ എന്റെ ഓഫീസിൽ വന്നപ്പോൾ, പിന്നീട് PHQ ൽ വെച്ച്.

read also: ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുള്ള തുരങ്കം ജമ്മു കശ്മീരില്‍ നിര്‍മാണമാരംഭിച്ചു

2019ൽ ഞാൻ ജയിൽ DG ആയിരുന്നപ്പോഴാണ് ഓഫീസിൽ മറ്റു ചിലരുമായി വന്നത്. അപ്പോൾ അവർ എന്നെ കെട്ടിപ്പിടിച്ചൊരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചൊരു ചിത്രം എടുത്തിരുന്നു എന്നാണ് ഓർമ്മ. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന പിഎംഫ് ഭാരവാഹികളെയും പരിചയപ്പെടുത്തി. അവർ ഓരോരുത്തരായും കൂട്ടത്തിലും എന്നോടൊപ്പം ഫോട്ടോകൾ എടുത്തിരുന്നു. എന്നാൽ ഇതൊക്കെ അവരുടെ ഫോണുകളിലാണ്… ഞാൻ കണ്ടിരുന്നില്ല. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ചില ചാനലിലും ഒക്കെ കണ്ടു…

എന്റെ ഓഫീസിൽ അനിത അന്ന് വന്നത്, DGP ആയി പ്രൊമോഷൻ കിട്ടിയതിന് എന്നെ അഭിനന്ദിക്കാനായിരുന്നു എന്നാണ് പറഞ്ഞത്. കൂട്ടത്തിൽ friends ഉണ്ടാകും എന്നും പറഞ്ഞിരുന്നു. അതിൽ ഒരാൾ മോൺസൺ ആയിരുന്നു. ചേർത്തലയിൽ ഒരു ഡോക്ടർ ആണെന്നും cosmetic clinic ഉണ്ടെന്നും അയാൾ അന്ന് പറഞ്ഞിരുന്നു. പിന്നീട് അയാളെ കണ്ടിട്ടില്ല. ഒരു വനിത IPS officer, കൂടാതെ എഴുത്തുകാരി എന്ന നിലയിൽ എന്റെ അടുത്ത് വരുന്നവരെ ആരെയും ഞാൻ കഴിയുന്നത്ര നിരാശപ്പെടുത്താറില്ല. പ്രത്യേകിച്ച് promotion കിട്ടിയ എന്റെ ഒരു സന്തോഷ ദിനത്തിൽ ഒപ്പം നിന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുന്നവരെ!

ആരെങ്കിലുമായി ഫോട്ടോ എടുക്കും മുൻപ് അവരെക്കുറിച്ച് intelligence report വാങ്ങാൻ ഒക്കുമോ?? 2019 ൽ എടുത്ത ചിത്രങ്ങൾ 2 വർഷങ്ങൾക്കു ശേഷം വിവാദമാകും എന്നാരെങ്കിലും ചിന്തിക്കുമോ? ചിത്രങ്ങൾ കണ്ടാൽ അറിയാം ഒരേ ദിവസം ഒരേ പശ്ചാത്തലത്തിൽ എടുത്തതാണ് രണ്ടും എന്ന്. എന്നാൽ ഈ 2 പടങ്ങൾ ഞാൻ സർവീസിൽ നിന്ന് വിരമിച്ച ശേഷം ഇത്ര നാൾ കഴിഞ്ഞും ചുറ്റിക്കറങ്ങുന്നതെന്തുകൊണ്ടാണെന്ന് മാത്രം വലിയ പിടിയില്ല!

shortlink

Related Articles

Post Your Comments

Related Articles


Back to top button