ഇടുക്കി: കഴിഞ്ഞ ഡിസംബറിൽ ജീവനൊടുക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പീരുമേടിന് സമീപം കരടിക്കുഴിയിലാണ് പതിനേഴുകാരി ആത്മഹത്യ ചെയ്തത്. വീടിനുസമീപമുള്ള കുളത്തിൽ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി. പ്രതിയെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റുചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെതത്വത്തിനെ തുടർന്ന് ഡിഎന്‍എ പരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Post Your Comments