Latest NewsIndiaNews

ഉന്നതരുടെ നികുതി വെട്ടിപ്പ്: ‘പാന്‍ഡോറ പേപ്പര്‍’ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡൽഹി: ഉന്നതരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള ‘പാന്‍ഡോറ പേപ്പര്‍’ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി), റിസര്‍വ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അംഗങ്ങളാകുമെന്ന് അധികൃതർ അറിയിച്ചു.

രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, കായിക താരങ്ങള്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഉന്നതർ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വ്യവസായി അനില്‍ അംബാനി, കോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് തുടങ്ങിയവരുടെ പേരുകളാണ് വെളിപ്പെടുത്തലിൽ ഉള്ളത്.

കിങ് ഖാന്റെ പുത്രന് തിരിച്ചടിയായത് ലഹരി മരുന്നു സംഘവുമായുള്ള ഫോണ്‍രേഖകള്‍

നികുതിയിളവുള്ള രാജ്യങ്ങളില്‍ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങളാണ് പുറത്തായത്. നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇന്‍റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും വിവിധ മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോർട്ട് തയാറാക്കിയത്.

രാഷ്ട്രത്തലവന്‍മാരുടെയും പ്രമുഖ വ്യക്തികളുടെയും നിക്ഷേപങ്ങളാണ് ഇവയിൽ ഏറെയും. ജോര്‍ദാന്‍ രാജാവിന് യുഎസിലും യുകെയിലുമുള്ള 700 കോടി ഡോളറിന്‍റെ സമ്പാദ്യം, മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യയും നടത്തിയ നികുതി വെട്ടിപ്പ്, റഷ്യന്‍ പ്രസിഡന്‍റ വ്ലാഡിമിർ പുടിന് മൊണോക്കോയിലുള്ള നിക്ഷേപങ്ങള്‍ തുടങ്ങിയവ രേഖകളിലൂടെ പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button