Latest NewsNewsIndiaCrime

സ്വിഗി ഡെലിവറി ബോയായി വേഷമിട്ട് ലഹരി മരുന്ന് വിതരണം: 9 പേർ അറസ്റ്റിൽ

ബെംഗളൂരു: സ്വിഗി ഭക്ഷണ വിതരണക്കാരുടെ വേഷമിട്ട് ഫ്ലാറ്റുകളില്‍ ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നവർ പോലീസ് വലയിൽ. സ്വിഗി വിതരണക്കാരുടെ യൂണിഫോം ധരിച്ച് ബൈക്കുകളില്‍ കറങ്ങിയായിരുന്നു ലഹരിവിതരണം. സംഭവത്തിൽ നിലവിൽ ഒന്‍പത് പേരാണ് പിടിയിലായിരിക്കുന്നത്. നിരോധിത ലഹരി വസ്തുക്കള്‍, മുന്തിയ ഇനം കഞ്ചാവ് അടക്കം പിടിച്ചെടുത്തു.

Also Read: സിപിഎം നേതാവിനെ നിറത്തിന്റെ പേരിൽ പരിഹസിച്ചു: പോലീസ് സ്റ്റേഷനിൽ സി പി എം ഉപരോധം

സിനിമാ സീരിയില്‍ താരങ്ങളുടെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി വിതരണം. എംഡിഎംഎ ഗുളികകള്‍, ഹാഷിഷ് ഓയില്‍ അടക്കം എട്ട് ബോക്സുകളിലായി 137 കിലോ മുന്തിയ ഇനം കഞ്ചാവും പിടിച്ചെടുത്തു. ബെംഗ്ലൂരുവിലെ ഒരു ഫ്ലാറ്റില്‍ ലഹരിമരുന്ന് എത്തിക്കുന്നതിനിടെയാണ് പ്രധാന ഇടനിലക്കാരന്‍ എന്‍സിബിയുടെ പിടിയിലായത്. നഗരത്തിന്‍റെ വിവിധയടങ്ങളില്‍ നിന്ന് ഏഴ് പേര്‍ കസ്റ്റിഡിയിലായി.

ലഹരി വിതരണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് മാരുതി വാനുകളും ആറ് ബൈക്കുകളും കണ്ടെടുത്തു. ഹൈദരാബാദില്‍ നിന്ന് രണ്ട് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. എല്ലാവരും കര്‍ണാടക ആന്ധ്ര സ്വദേശികളാണ്. കന്നഡ സിനിമാ താരം രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, ചാര്‍മ്മി കൗർ , രാകുല്‍ പ്രീത് സിങ്ങ് എന്നിവരുടെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് എന്‍സിബി വീണ്ടും പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button