KollamLatest NewsKeralaNewsCrime

സിപിഎം നേതാവിനെ നിറത്തിന്റെ പേരിൽ പരിഹസിച്ചു: പോലീസ് സ്റ്റേഷനിൽ സി പി എം ഉപരോധം

 

തെൻമല: കൊല്ലം തെൻമലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം നേതാവിനെ ഇൻസ്പെക്ടർ നിറത്തിന്റെ പേരിൽ പരിഹസിച്ചെന്ന് പരാതി. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഈ പരാതിയെ തുടർന്ന് തെൻമല പൊലീസ് സ്റ്റേഷനിൽ സി പി എം ഉപരോധം സംഘടിപ്പിച്ചു.

കറുത്തവരും പുറമ്പോക്ക് നിവാസികളും സ്റ്റേഷനിൽ വരരുത് എന്ന് എഴുതിയ കടലാസും പ്രതിഷേധ സൂചകമായി എസ്എച്ച് ഒ യുടെ മുറിക്കു മുന്നിൽ സിപിഎം പ്രവർത്തകർ ഒട്ടിച്ചു. ഡിജിപിക്ക് പരാതി നൽകുമെന്നും അറിയിച്ചു. മുന്‍പ് പരാതിയുമായെത്തിയ സ്ത്രീയെ പുറമ്പോക്കിൽ താമസിക്കുന്നവർ എന്നു പറഞ്ഞ് എസ് എച്ച് ഒ അപമാനിച്ചിട്ടുണ്ടെന്നും സി പി എം നേതാക്കൾ ആരോപിച്ചു.

എന്നാൽ നിറത്തിന്റെ പേരിൽ പരിഹസിച്ചിട്ടില്ലെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം. കഴിഞ്ഞ ദിവസം രാത്രിയിൽ സ്റ്റേഷനിൽ എത്തിയ സി പി എം നേതാവിനെ ഇരുട്ടത്തു നിന്നതിനാൽ കണ്ടില്ലെന്നു മാത്രമാണ് പറഞ്ഞതെന്ന് തെൻമല എസ് എച്ച് ഒ വിശദീകരിച്ചു. വംശീയമായ പരാമർശം താൻ നടത്തിയിട്ടില്ലെന്നും എസ് എച്ച് ഒ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button