Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു: പുതിയ കേസുകൾ 200 ൽ താഴെ

അബുദാബി: യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു. ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 184 പുതിയ കോവിഡ് കേസുകൾ. 306 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ശബരിമല യുവതീപ്രവേശനവും മോൻസൺ മാവുങ്കലിന്റെ ചെമ്പോലയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ

736,708 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,29,548 പേർ രോഗമുക്തി നേടി. 2102 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 5,058 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 311,282 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 91 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ദുബായ് എക്‌സ്‌പോ 2020: സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി പിയൂഷ് ഗോയൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button