37 കാരിയെ പീഡിപ്പിച്ച കേസില്‍ 27കാരനായ പുരോഹിതന്‍ അറസ്റ്റില്‍

രാജ്‌കോട്ട്: സ്ത്രീയുടെ ശരീരത്തില്‍ അഘോരി ആത്മാവ് ഉണ്ടെന്നും രക്ഷപ്പെടാന്‍ തങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്നും വിശ്വസിപ്പിച്ച് 37കാരിയെ പീഡിപ്പിച്ച കേസില്‍ ക്ഷേത്ര പുരോഹിതനെ അറസ്റ്റ് ചെയ്തു. രാജ്‌കോട്ട് സ്വദേശി 27 കാരനായ മഹന്ദ് ഗൗതംഗിരി ഗോസായ് ആണ് പിടിയിലായത്. അഘോരിയുടെ ആത്മാവിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളായ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു. മുംബൈ സ്വദേശികളായ സ്വാമി പ്രണവാനന്ദ് ശുക്ലയും ഹേമന്ദ് ജോഷിയുമായിരുന്നു ആഗസ്റ്റ് ഒമ്പതിന് അറസ്റ്റിലായത്.

Read Also : ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സംതൃപ്തൻ: അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി

2002ല്‍ വിവാഹിതയായ യുവതി 2003ല്‍ വേര്‍പിരിഞ്ഞു. 2009ല്‍ വീണ്ടും വിവാഹിതയായി. എന്നാല്‍ ഭര്‍ത്താവുമായി നിരന്തരം വഴക്കായതോടെയാണ് 2011ല്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സ്വാമി പ്രണവാനന്ദ് ശുക്ലയെ സമീപിച്ചത്. ശരീരത്തില്‍ അഘോരി ആത്മാവ് ഉണ്ടെന്നും രക്ഷപ്പെടാന്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ശുക്ല യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് ശേഷം ശുക്ല യുവതിയെ നിരന്തരം പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. 2015 ലാണ് ശുക്ല ഇവരെ ജോഷിക്ക് പരിചയപ്പടുത്തിക്കൊടുത്തത്.

‘ജോഷിയും അവരെ പീഡിപ്പിച്ചതായി യുവതി പരാതിപ്പെട്ടിട്ടുണ്ട്. ശുക്ലയും ജോഷിയും പറഞ്ഞത് അനുസരിച്ച് ഇവര്‍ എല്ലാ മാസവും രാജ്‌കോട്ട് സന്ദര്‍ശിക്കുമായിരുന്നു. സഹായിക്കാമെന്ന് പറഞ്ഞ് ക്ഷേത്ര പൂജാരിയായ മഹന്ദ് ഗൗതംഗിരി ഗോസായ്‌യും അവരെ ലൈംഗികമായി ചൂഷണം ചെയ്തു’ -പൊലീസ് ഓഫിസര്‍ പറഞ്ഞു.

ദുരാത്മാവിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേശ്യാവൃത്തി ചെയ്യാനും ഇവരെ നിര്‍ബന്ധിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Share
Leave a Comment