തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവാനില്ലെന്ന് ആവർത്തിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. നിലവിൽ ചെയ്യുന്ന ജോലിയിൽ താൻ സംതൃപ്തനാണ്. അതിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി മുതിർന്ന നേതാവും മുൻ സംസ്ഥാന ഭാരവാഹിയുമായിരുന്ന പി.പി മുകുന്ദനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുകുന്ദനുമായുള്ള കൂടിക്കാഴ്ച സംഘടനാ കാര്യങ്ങളുമായി ബന്ധമുള്ളതല്ലെന്ന് സുരേഷ്ഗോപി പറഞ്ഞു. പി.പി മുകുന്ദൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കിൽ പാർട്ടിക്ക് കളങ്കമാവുമെന്നും പുനസംഘടന ഉടനെ നടത്തണമെന്നും അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
Read Also : ലഹരിമാഫിയകളുടെ പേടിസ്വപ്നം, ആരോടും വിട്ടുവീഴ്ചയില്ല, ബോളിവുഡിനെയും ഞെട്ടിച്ച സമീർ വാങ്കഡെയെന്ന ഉദ്യോഗസ്ഥൻ
ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെയും വ്യക്തമാക്കിയതാണ്. പാർട്ടിയെ നയിക്കേണ്ടത് സിനിമ നടനല്ലെന്നും തഴക്കവും പഴക്കവും ചെന്ന രാഷ്ട്രീയ നേതാക്കളാണ് പാർട്ടിയെ നയിക്കേണ്ടതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
Post Your Comments