Latest NewsUAENewsGulf

ഷാര്‍ജയില്‍ അബ്ബാസിയ കാലഘട്ടത്തിലെ അപൂര്‍വ നാണയങ്ങളുടെ നിധി കണ്ടെത്തി

ഷാര്‍ജ : വടക്കുകിഴക്കന്‍ മേഖലകളില്‍ നടത്തിയ ഉദ്ഖനനങ്ങളിലാണ് നാടോടി ഗോത്രങ്ങളുടെ സംസ്‌കാരങ്ങളുടെ ശേഷിപ്പുകൾ കണ്ടെത്തിയത് .സപ്തംബറില്‍ ഷാര്‍ജ എമിറേറ്റിന്റെ മധ്യമേഖലയില്‍ നടത്തിയ ഖനന പ്രവര്‍ത്തനത്തിനിടയിലാണ് അപൂര്‍വ നാണയങ്ങള്‍ കണ്ടെത്തിയതെന്ന് ഷാര്‍ജ ആര്‍ക്കിയോളജി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. സബ അബൂദ് ജാസിം പറഞ്ഞു.

Read Also : പ്രവാസികള്‍ക്ക് തിരിച്ചടി : കൂടുതൽ തൊഴിൽ മേഖലകൾ സ്വദേശിവത്കരണ പരിധിയിൽ ഉൾപ്പെടുത്തി സൗദി അറേബ്യ 

പൗരാണിക കാലത്ത് ഷാര്‍ജയിലെ നാടോടി ഗോത്രങ്ങള്‍(ബദവികള്‍) ഉപയോഗിച്ചിരുന്ന നായണയങ്ങളുടെ നിധിയാണ് കണ്ടെത്തിയത്. അബു ജാഫര്‍ അല്‍ മന്‍സൂര്‍, മുഹമ്മദ് അല്‍ മഹ്ദി, ഹാറൂന്‍ അല്‍ റഷീദ്, മുഹമ്മദ് അല്‍ അമിന്‍, അബു ജാഫര്‍ അബ്ദുല്ല എന്നിവരടങ്ങിയ അഞ്ച് ഖലീഫമാര്‍ ഭരിച്ച ആ കാലഘട്ടത്തിലെ അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യ പതിപ്പുകളില്‍ ഒന്നാണ് ഈ നാണയങ്ങള്‍.

സ്ഥിരമായി ഒരിടത്ത് വസിക്കുന്ന ശീലമില്ലാത്ത ബദവികള്‍ കൃഷിക്കും മറ്റും അനുയോജ്യമായ സ്ഥലങ്ങള്‍ തേടി നിരന്തരം യാത്ര ചെയ്യും. ചെല്ലുന്നിടത്തൊക്കെ കൃഷിയും കാലിവളര്‍ത്തലും കരകൗശല വസ്തുക്കളുടെ നിര്‍മാണവും പാരമ്പര്യ ചികിത്സയുമായിരുന്നു അവരുടെ രീതി. തമ്പടിച്ച മേഖലകളില്‍ ഉപേക്ഷിച്ചു പോവുന്ന വസ്തുക്കളാണ് ഇപ്പോള്‍ കണ്ടെത്തിയത്. മണ്‍കലത്തിനകത്ത് വെള്ളിനാണയങ്ങളും ചെമ്പുകൊണ്ടു തീര്‍ത്ത നാണയങ്ങളുമായിരുന്നു കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button