നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ‘മഷ്റൂം’ അഥവാ ‘കൂണ്‍’. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, സെലിനിയം എന്നിവ ധാരാളമായി കൂണില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയുടെ ഏറ്റവും വലിയ ഉറവിടം സൂര്യപ്രകാശമാണ്. എന്നാല്‍ ചില ഭക്ഷണങ്ങളില്‍ നിന്നും നമുക്ക് വിറ്റാമിന്‍ ഡി ലഭിക്കും. അതിലൊന്നാണ് കൂണ്‍. വിറ്റാമിന്‍ ഡിയുടെ കുറുവുള്ളവര്‍ ഉറപ്പായും കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാന്‍ കൂണ്‍ വിഭവങ്ങള്‍ പരമാവധി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂണ്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കലോറി വളരെ കുറഞ്ഞതും നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ കൂണ്‍ വിശപ്പിനെ നിയന്ത്രിക്കും. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
Post Your Comments