കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടമസ്ഥാവകാശം നൽകാനൊരുങ്ങി കുവൈറ്റ്. കുവൈത്തില്‍ നിന്നും വലിയ തോതില്‍ വിദേശികള്‍ ഒഴിഞ്ഞു പോയതോടെ റിയല്‍ എസ്റ്റേറ്റ് മേഖല വന്‍ തകര്‍ച്ച നേരിടുന്നതായാണ് റിപ്പോർട്ടുകൾ.
കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്നത് ആലോചനയിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് വികസനത്തിനാവശ്യമായ ഭവന നയ പരിഷ്കരണത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മേഖലയില്‍ നിക്ഷേപം വര്‍ധിക്കുന്നത് സാമ്പത്തിക വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും, സാമ്പത്തിക വ്യവസ്ഥക്ക് കരുത്ത് നല്‍കുമെന്നുമാണ് വിലയിരുത്തല്‍.
അതേസമയം വിദേശികള്‍ വലിയതോതില്‍ കുവൈത്ത് വിട്ടതോടെ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ മാന്ദ്യം നേരിടുന്നതയും, റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ കെട്ടിടങ്ങളില്‍ വാടക കുറക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാകുന്നു.
Post Your Comments