ന്യൂഡൽഹി : ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടത്തിയാലും ബിജെപി തന്നെ വിജയിക്കുമെന്ന് ജന്‍കി ബാത്ത് സര്‍വേ റിപ്പോർട്ട്. ജന്‍ കി ബാത്ത് ഫൗണ്ടറും സെഫോളജിസ്റ്റുമായ പ്രദീപ് ഭണ്ഡാരിയാണ് സര്‍വേ പുറത്തിറക്കിയത്. നിരവധി പേരുമായി നേരിട്ട് സംവദിച്ച് സെപ്റ്റംബര്‍ 20 മുതല്‍ 26 വരെയാണ് സര്‍വേ നടത്തിയത്.
45 ശതമാനം വോട്ടാണ് ബിജെപിക്ക് സര്‍വേയിൽ പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് 43 ശതമാനം വോട്ട് നേടുമെന്നും ആം ആദ്മി പാര്‍ട്ടി 12 ശതമാനം വോട്ടുനേടുമെന്നും സര്‍വേയിൽ പറയുന്നു. നിലവിലെ മുഖ്യമന്ത്രിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് 36 ശതമാനം പേരും അഭിപ്രായപ്പെട്ടു. 45 ശതമാനം ആളുകള്‍ ഭരണവിരുദ്ധ വികാരമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയും ഭരണവിരുദ്ധ വികാരമില്ലെന്ന് 55 ശതമാനം പേരും അഭിപ്രായപ്പെട്ടു.
Read Also : ഡ്രോണ്‍ ഉപയോഗിച്ച് നാനോ ലിക്വിഡ് യൂറിയ സ്പ്രേ: പരീക്ഷണം വിജയിച്ച ആദ്യരാജ്യമായി ഇന്ത്യ
നിരവധി തവണ മുഖ്യമന്ത്രിമാരെ മാറ്റിയെങ്കിലും മോദി ഫാക്ടര്‍ ബിജെപിക്ക് തുണയാകുമെന്നാണ് സര്‍വേ കണ്ടെത്തല്‍. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ പേരാണ് 40 ശതമാനം ആളുകളും നിര്‍ദേശിച്ചത്. നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിക്ക് 25 ശതമാനം മാത്രമാണ്
പിന്തുണ ലഭിച്ചത്.
Post Your Comments