
തൊടുപുഴ: ബിവറേജസ് ഷോപ്പിലുണ്ടായ കത്തിക്കുത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. മദ്യം വാങ്ങാനെത്തിയയാള്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ജീവനക്കാരായ എം.എം ജോര്‍ജ്, ബാബു, കരീം എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതി മുട്ടം മലങ്കര സ്വദേശി ജോസിനെതിരെ പൊലീസ് കേസെടുത്തു.
ഞായറാഴ്ച ഉച്ചയോടെ തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപത്തെ ബീവറേജസ് ഷോപ്പിലായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ ആള്‍ അകാരണമായി അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി ജീവനക്കാരെ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
Post Your Comments