കോട്ടയം: ബിസിനസുകാരനെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയെടുത്തു. വൈക്കം സ്വദേശിയായ ബിസിനസുകാരനോട് 20 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. 1.35 ലക്ഷം രൂപ കൈക്കലാക്കി. കഴിഞ്ഞ ഞായറാഴ്ച ചേർത്തലയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം.
Also Read: ഇന്ത്യക്കാരുടെ കൊറോണ പ്രതിരോധം ഇങ്ങനെയോ ? ഡ്രൈഡ് ഫ്രൂട്ട്‌സ് ഉപഭോഗത്തിൽ വൻവർധന
കാസർകോഡ് സ്വദേശിനി ഉൾപ്പെടെ മൂന്നംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്. പണം വാങ്ങാനെത്തിയ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് അമ്പലത്തറ സ്വദേശിനി രഞ്ജിനി, കാത്തിരപ്പള്ളി കൂവപള്ളി സ്വദേശി സുബിൻ കൃഷ്ണൻ, ഞാറക്കൽ സ്വദേശി ജോസ്ലിൻ എന്നിവരാണ് തട്ടിപ്പ് നടത്തിയത്.
വൈക്കത്തെ ബിസിനസുകാരനെ ഫോണിലൂടെ പരിചയപ്പെട്ട രഞ്ജിനി പ്രണയം നടിച്ചാണ് കുടുക്കിയത്. ഞായറാഴ്ച തവണക്കടവിലെത്തിയ വ്യവസായിയെ രഞ്ജിനി ചേർത്തലയിലെ ലോഡ്ജിലേക്ക് കൂട്ടി കൊണ്ടുപോയി. സുബിനും കൃഷ്ണനും പിന്നാലെ ഇവർ താമസിച്ച മുറിയിലെത്തി യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തി. 20 ലക്ഷം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. തുടർന്ന് വൈക്കത്തെ വീട്ടിലെത്തി വ്യവസായി 1.35 ലക്ഷം ഇവർക്ക് കൈമാറുകയായിരുന്നു.
Post Your Comments