Latest NewsNewsIndia

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ വികസിത രാജ്യങ്ങളെക്കാൾ മികച്ച പ്രകടനം നടത്തിയത് ഇന്ത്യ: പ്രധാനമന്ത്രി

ന്യൂഡൽഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ കാഴ്‌ച്ചവെച്ചത് മികച്ച പ്രകടനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലർ രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി. അത്തരക്കാർ വിമർശനങ്ങൾക്കാണ് വലിയ പ്രാധാന്യം നൽകുന്നതെന്നും എന്നാൽ, ജനങ്ങളിലാണ് തന്റെ വിശ്വാസമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് കാലത്തെ പ്രതിപക്ഷ പാർട്ടികളുടെ പെരുമാറ്റം വളരെ ദൗർഭാഗ്യകരമാണ്. അവർ മഹാമാരിയെ രാഷ്‌ട്രീയവത്കരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിനേഷനിൽ രാജ്യം വളരെ മുന്നിലെത്തിയിരിക്കുകയാണ്. രാജ്യം സ്വന്തമായി വാക്‌സിൻ വികസിപ്പിച്ചില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ഇന്നത്തെ അവസ്ഥയെന്നും പ്രധാനമന്ത്രി ചോദിച്ചു. മുതിർന്നവരിൽ കുറഞ്ഞത് 69 ശതമാനത്തോളം ആളുകൾക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 25 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞു. ഡിസംബർ അവസാനത്തോടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read Also  :  ‘ഞാനൊരു പാവം രോഗി, മോൻസൻ ഡോക്ടറെ ചെന്ന് കണ്ടു, ചികിത്സ കൊണ്ട് നല്ല ഗുണം ഉണ്ടായി’: ശ്രീനിവാസൻ

കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും പ്രധാനമന്ത്രി മറുപടി നൽകി. പുതിയ കാർഷിക നിയമത്തിൽ എവിടെയാണ് ഭേദഗതി നടത്തേണ്ടതെന്ന് ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. പുതിയ കാർഷിക നിയമങ്ങൾ വന്ന അന്ന് മുതൽ പ്രതിപക്ഷം അനാവശ്യ വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button