COVID 19Latest NewsNewsIndiaLife StyleFood & CookeryHealth & Fitness

ഇന്ത്യക്കാരുടെ കൊറോണ പ്രതിരോധം ഇങ്ങനെയോ ? ഡ്രൈഡ് ഫ്രൂട്ട്‌സ് ഉപഭോഗത്തിൽ വൻവർധന

മുംബൈ: ഇന്ത്യയിൽ ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും ഉപഭാഗത്തിൽ വൻ വർധനവെന്ന് റിപ്പോർട്ടുകൾ. എല്ലാ വർഷവും ദീപാവലി സമയത്താണ് ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും വിൽപന കൂടാറുളളത്. ബന്ധുകൾക്കും സുഹൃത്തുകൾക്കും സമ്മാനമായി കൊടുക്കാൻ വേണ്ടി വാങ്ങുന്നതാണ് ദീപാവലി സീസണിൽ വിൽപന ഏറാൻ കാരണം.

Also Read: കാരോട് കഴക്കൂട്ടം ടോൾ പിരിവ് ആരംഭിച്ചു: സമരത്തിന് അവസാനം 10 കിമീറ്ററിലുള്ളവർക്ക് സൗജന്യ യാത്ര

സാധാരണ വർഷങ്ങളിൽ ശൈത്യകാലത്താണ് വ്യാപാരത്തിന്റെ 60 ശതമാനവും നടക്കുന്നത്. എന്നാൽ കൊറോണയുടെ വരവ് വലിയ മാറ്റം ഉണ്ടാക്കി. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രോഗത്തെ കുറിച്ചുളള ആശങ്ക കാരണം പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത്തരം ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തിയതാണ് നിലവിലെ സാഹച്ചര്യത്തിൽ വിൽപന വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

വർഷത്തിൽ ശരാശരി രണ്ട് ബില്യൻ ഡോളറിന്റെ ഇറക്കുമതിയാണ് നടത്താറുളളത്. ഇക്കൊല്ലം അത് 2.75 ബില്യൻ വരെ ആയി വർധിക്കാൻ സാധ്യതയുണ്ടെന്ന് പാക്കേജ്ഡ് ഫുഡ്‌സ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബീറ്റ ഗ്രൂപ്പ് ചെയർമാൻ രാജ്‌മോഹൻ പിളള പറഞ്ഞു.

വിൽപനയിലുണ്ടായ വർധനവിനെ തുടർന്ന് വ്യാപാരികൾക്ക് ആവശ്യം നേരിടാൻ ഇറക്കുമതി വർധിപ്പിക്കേണ്ടി വന്നു. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ബദാം,പിസ്ത എന്നിവയിൽ 45 ശതമാനവും അമേരിക്കയിൽ നിന്നാണ്. ഈന്തപഴ ഇറക്കുമതിയിൽ പ്രധാന വിപണി പശ്ചിമേഷ്യൻ രാജ്യങ്ങളാണ്. ഉപഭോഗത്തിലുണ്ടായ വർധനവ് വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button