മഡ്രിഡ്: പോലീസ് കുറേകാലമായി അന്വേഷിച്ച് കൊണ്ടിരിക്കുന്ന 30 വയസ്സുകാരനായ അബ്ദുൽ മജീദ് അബ്ദുൽ ബാരി എന്ന ഐസിസ് തീവ്രവാദിയുടെ അറസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ദി മിറർ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് കബാബ് കഴിച്ചത് കാരണമായി ബ്രിട്ടീഷ് വംശജനായ ഇയാൾ നന്നായി ഭാരം കൂടിയിരുന്നു. ഐസിസ് അംഗമായ ഇയാൾ തന്റെ അസൈന്മെന്റിന്റെ ഭാഗമായിട്ടായിരുന്നു സ്പെയ്നിൽ എത്തിയത്. കബാബ് ഓർഡർ ചെയ്യുന്നതിനിടെയാണ് സ്പാനിഷ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നതാണ് ശ്രദ്ധേയം.
2013 ൽ സിറിയയിലേക്ക് പോകുന്നതിന് മുമ്പ് അബ്ദുൽ മാജിദ് അബ്ദുൽ ബാരി ഒരു റാപ് ഗായകനായിരുന്നു. സിറിയയിൽ കുറച്ച് വർഷം ചെലവഴിച്ച് ശേഷമാണ് ഇയാൾ സ്പെയ്നിലെ അൽമേരിയിലെത്തിയത്. സ്പെയ്ൻ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് ഇയാൾ രാജ്യത്തെത്തിയെന്ന് വിവരം ലഭിച്ചിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, കുറ്റവാളിയുടെ കബാബിനോടുള്ള ഇഷ്ടം പോലീസിന് തങ്ങളുടെ ജോലി എളുപ്പത്തിലാക്കി കൊടുത്തു. 2020 ഏപ്രിൽ 15 ന് രാത്രി 10. 46 ന് ബാരിയുടെ സുഹൃത്ത് അബ്ദു റസാഖ് സിദ്ദീഖി ദി കബാബ് ഷോപ്പിൽ നിന്ന് ഇയാൾക്ക് വേണ്ടി കബാബ് ഓർഡർ ചെയ്തിരുന്നു. അത് കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞാണ് ബാരിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ആദ്യ ഓർഡർ കഴിഞ്ഞ് രണ്ടാം ദിവസം രാത്രി പത്ത് മണിക്ക് മാക്രോ ഡോണറിൽ നിന്നും കബാബ് തന്നെ ഓർഡർ ചെയതതായി പോലീസ് കണ്ടെത്തി. മൂന്നാം ദിവസം (ഏപ്രിൽ 18) ന് ഉച്ചക്ക് 2.48 യൂബർ ഈറ്റ്സ് വഴി ഭക്ഷണം ഓർഡർ ചെയതതായും പോലീസ് കണ്ടെത്തി. അൽമേരി പോലീസ് ലോക്കേഷൻ ട്രാക്ക് ചെയ്യുകയും ഇതേ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ തീവ്രവാദിയുടെ ചെവി തിരിച്ചറിഞ്ഞതാണ് അറസ്റ്റിൽ നിർണായകമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബാരിക്ക് പുറമെ അദ്ദേഹത്തിന്റെ രണ്ട് സഹായികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ 43000 പൗണ്ട് മൂല്യമുള്ള ബിടികോയിനുകളും പോലീസ് അവരുടെ ശേഖരത്തിൽ നിന്ന് കണ്ടെത്തി. നിലവിൽ മാഡ്രിഡിനടുത്തുള്ള ഡോട്ടോ ഡേൽ റിയൽ പ്രിസണിൽ താമസിപ്പിച്ചിരിക്കുകയാണ് ബാരിയെ. കുപ്രസിദ്ധ തീവ്രവാദിയായ ആദിൽ അബ്ദുൽ ബാരിയുടെ മകനാണ് ഇയാൾ. ആഫ്രിക്കയിൽ ബോംബ് സ്ഫോടനത്തിൽ 200 പേരെ കൊന്ന കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ആദിൽ അബ്ദുൽ ബാരി.
Post Your Comments