KeralaLatest NewsIndia

പെറ്റ് ലവേഴ്സ് എന്നപേരിൽ ഐഎസ് ഗ്രൂപ്പ് ഉണ്ടാക്കി, ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രൈസ്തവ പണ്ഡിതനെ വധിക്കാനും പദ്ധതി: എൻഐഎ

കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം സ്ഥാപിക്കാനായി ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചത് പെറ്റ് ലവേഴ്സ് എന്ന പേരിൽ. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രൈസ്തവ മതപണ്ഡിതനെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നെന്നും എൻഐഎ കണ്ടെത്തി. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നും അറസ്റ്റിലായ തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിൽ നിന്നാണ് ഈ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചത്.നബീലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നാണ് എൻഐഎക്ക് കേരളത്തിലെ നീക്കങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്.

കഴിഞ്ഞ ജൂലായിൽ ഐ എസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് തൃശൂർ പാടൂർ സ്വദേശി മതിലകത്ത് കൊടയിൽ അഷ്‌റഫ് എന്ന ആഷിഫ് (36) എൻ ഐ എയുടെ പിടിയിലായിരുന്നു. കേരളത്തിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ സ്‌ഫോടനങ്ങൾ നടത്താനും സമുദായനേതാക്കളെ ആക്രമിക്കാനും ഇയാളുടെ നേതൃത്വത്തിൽ നാലുപേർ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. ഇവരിൽ ഒരാളാണ് ഇന്നലെ പിടിയിലായ സയ്യദ് നബീൽ അഹമ്മദ്.

നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. കേരളത്തിൽ തങ്ങളുടെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു.

ക്രൈസ്തവ മതപണ്ഡിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായാണ് ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ ആലോചിച്ചത്. തൃശൂർ – പാലക്കാട്‌ ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘം ആലോചിച്ചത്. ഇതിനായി പദ്ധതി തയ്യാറാക്കിയെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button