കോഴിക്കോട് : കഞ്ചാവ് കേസിൽ അറസ്റ്റിലായ തൃശ്ശൂർ മുല്ലശേരി സ്വദേശി ലീന (43)യ്ക്ക് സഹായധനം നൽകി എസ്.ഐ. കോഴിക്കോട് സിറ്റി പോലീസിലെ എസ്ഐ ലീനയ്ക്ക് 500 രൂപ സഹായധനം നൽകുകയായിരുന്നു. ബ്യൂട്ടീഷനായ പ്രതിയെയും സുഹൃത്തിനെയും 18.7 കിലോഗ്രാം കഞ്ചാവുകടത്തിയതിനാണ് പോലീസ്സ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം ടൗണിൽ വെച്ച് ഓഗസ്റ്റ് 30 ന് രാവിലെയായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് കഞ്ചാവ് വിൽപ്പനയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അറസ്റ്റ്.
ലീനയ്ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കുന്ദമംഗലം പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞ് ജയിലിൽ തിരികെയെത്തിക്കുന്നതിന്‍റെ മുൻ പായുള്ള ദേഹ പരിശോധനയിലാണ്അ ലീന ശരീരത്തിൽ ഒളിപ്പിച്ച അഞ്ഞൂറ് രൂപയുടെ കറൻസി വനിതാ പോലീസ് കണ്ടെത്തിയത്. ഇതെവിടുന്ന് കിട്ടിയെന്ന ചോദ്യത്തിന് പണം എസ്.ഐ. നൽകിയതാണെന്ന് ലീന വെളിപ്പെടുത്തി. ജയിലിൽ നിന്നിറങ്ങിയശേഷം തിരിച്ചു നൽകിയാൽ മതിയെന്ന് പറഞ്ഞാണ് എസ്ഐ പണം നൽകിയതെന്നും ലീന വനിതാ പോലീസിനു മൊഴി നൽകി.
ഇക്കാര്യങ്ങളെല്ലാം വനിതാ പോലീസ് സ്റ്റേഷനിൽ റിക്കാർഡായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കുന്ദമംഗലം പോലീസ് , വനിത പോലീസ് തുടങ്ങിയവരുടെ മൊഴിയെടുത്തു. ആരോപണ വിധേയനായ എസ്.ഐ മുൻപ് നടപടി നേരിട്ട ആളാണ്.
Post Your Comments