KeralaLatest NewsNews

പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.

തൃശ്ശൂര്‍: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറത്തു കൊലപ്പെടുത്തി.  പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍. തലയോലപ്പറമ്പ് സ്വദേശിനി ലിബിന മോള്‍ ആണ് മരിച്ചത്

Read Also: സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്കായുളള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍

ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. അക്ഷയ് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ത്ഥിനി ആണ് ലിബിന മോള്‍

shortlink

Post Your Comments


Back to top button