KottayamNattuvarthaLatest NewsKeralaNews

‘രണ്ട് വർഷമായി പ്രണയിക്കുന്നു, അവൾ പെട്ടന്ന് അകന്നു’: നിതിനയെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് അഭിഷേക്

കോട്ടയം: കേരളത്തെ ഞെട്ടിച്ച് വീണ്ടും പ്രണയപ്പക. പാലാ സെന്റ് തോമസ് കോളേജിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ മൊഴി രേഖപ്പെടുത്തി പ്രതി അഭിഷേക്. കൂത്താട്ടുകുളം സ്വദേശി അഭിഷേകാണ് തലയോലപ്പറമ്പ് സ്വദേശിയായ നിതിനമോളെ കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തിയത് പ്രണയ നൈരാശ്യം കാരണമാണെന്ന് അഭിഷേകിന്റെ മൊഴി. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകല്‍ച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി രേഖപ്പെടുത്തി. നിതിനയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല എന്നും ആയുധം കൊണ്ടുവന്നത് സ്വയം കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനെന്നും അഭിഷേക് മൊഴി നല്‍കി.

Also Read:റാഗിങ്ങ് തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചു: കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി

പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെയാണ് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ ഇരുവരും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്.

പേപ്പര്‍കട്ടര്‍ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്നാണ് കോട്ടയം എസ്പി ശില്‍പയുടെ പ്രതികരണം. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന് അറിയില്ല, അന്വേഷണം നടക്കുകയാണെന്ന് എസ്.പി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button