Latest NewsKeralaNews

മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പരാതികളെല്ലാം ഒതുക്കിത്തീര്‍ത്തത് ആരാണ്: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് വി.മുരളീധരന്‍

ആഭ്യന്തര വകുപ്പിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ ദുരൂഹത നീക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുരളീധരന്‍

പാലക്കാട്: മോന്‍സന്‍ മാവുങ്കലിനെതിരെ കൊച്ചി പൊലീസില്‍ നല്‍കിയ പരാതികളെല്ലാം ഒതുക്കിത്തീര്‍ത്തത് ആരുടെ സ്വാധീനത്തിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ആഭ്യന്തര വകുപ്പിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ ദുരൂഹത നീക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ 2020 മേയില്‍ അന്വേഷണമാവശ്യപ്പെട്ട് ഇന്റലിജന്‍സ് ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ടാണ് അന്വേഷണം നടക്കാത്തതെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുരാവസ്തു തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ലോക കേരള സഭയെ മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ച് കേരളത്തിന് പുറത്തുള്ളവര്‍ വലിയ തട്ടിപ്പ് നടത്തുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button