തൃശ്ശൂർ: കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കലക്ടര്‍ ഹരിത വി. കുമാര്‍, പദ്ധതി സ്പെഷല്‍ ഓഫിസര്‍ എസ്. ഷാനവാസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Also Read:വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
‘രണ്ടാം തുരങ്കം ജനുവരിയോടെ തീര്‍ക്കാനാവുമെന്നാണ് കരുതുന്നത്. അനുബന്ധ റോഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവൃത്തികളും ഏപ്രിലോടെ പൂര്‍ത്തിയാകും. നിലവില്‍ 22 പേരാണ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരെ വെച്ച് നിര്‍മാണം സമയബന്ധിതമായി തീര്‍ക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ തൊഴിലാളികളുടെ എണ്ണം നാലിരട്ടി വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി’, മന്ത്രി പറഞ്ഞു.
അതേസമയം, അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കാൻ വേണ്ട കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്കി. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ രണ്ടാഴ്ച കഴിഞ്ഞ് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments