KasargodLatest NewsKeralaNattuvarthaNews

പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു: പിവി അന്‍വറിനെതിരെ ക്രൈംബ്രാഞ്ച്

മഞ്ചേരി: പിവി അന്‍വര്‍ എംഎൽഎ പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കർണാടകയിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട് അൻവറിന് എതിരായ കേസിൽ പാട്ടക്കരാർ വ്യവസ്ഥകൾ വ്യക്തമാക്കാത്തത് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയിൽ സമർപ്പിച്ചത്.

ബൽത്തങ്ങാടി താലൂക്ക് കരായ വില്ലേജിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്തു മലപ്പുറം പട്ടർക്കടവ് നടുത്തൊടി സലീമിൽനിന്ന് ‍50 ലക്ഷം രൂപ അൻവർ വാങ്ങിയെന്നാണ് കേസ്. അൻവറിന് ക്രഷർ വിൽപന നടത്തിയ കാസർകോട് സ്വദേശി കെ ഇബ്രാഹിമിൽനിന്ന് ഡിവൈഎസ്പി കഴിഞ്ഞ 15നു മൊഴിയെടുത്തിരുന്നു. ക്രഷർ സർക്കാരിൽനിന്നു പാട്ടത്തിനു ലഭിച്ച രണ്ടര ഏക്കറിലാണെന്നും പാട്ടക്കരാർ മാത്രമാണ് അൻവറിന് നൽകിയതെന്നും ഇബ്രാഹിം മൊഴി നൽകി.

അതേസമയം ക്രഷറും 26 ഏക്കറും സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയത്തിന് അവകാശമുള്ളതാണെന്നും പറഞ്ഞ് അൻവർ പണം വാങ്ങിയെന്നാണ് സലീമിന്റെ പരാതി. കരാറിൽ ക്രഷർ പാട്ടഭൂമിയിലാണെന്ന കാര്യം വ്യക്തമാക്കാത്തതും സ്വന്തം ഉടമസ്ഥതയിൽ ആണെന്ന് പറയുന്നതും വഞ്ചനയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button