ലണ്ടന്‍: ബ്രിട്ടനിലെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ ജയില്‍പുള്ളികളെ പുറത്തിറക്കണമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമനിക് റാബ്. യുകെയിലെ ഒരു മില്ല്യണ്‍ തൊഴിലവസരങ്ങളിലേക്ക് കുറ്റവാളികളെ ഒരു ദിവസേക്ക് പുറത്തുവിടുന്ന സ്‌കീം ഉപയോഗിച്ചോ, ജയില്‍ശിക്ഷ അടുത്ത് പൂര്‍ത്തിയാക്കിയവരെയോ നിയോഗിക്കണമെന്നാണ് ജസ്റ്റിസ് സെക്രട്ടറി ആവശ്യപ്പെടുന്നത്.
Read Also : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 100 ശതമാനം ഹാജരോടെ പ്രവര്‍ത്തിക്കാൻ അനുമതി നൽകി ഖത്തർ
ഈ വിപ്ലവാത്മകമായ മാറ്റത്തിലൂടെ സമൂഹത്തെ മാത്രമല്ല സമ്പദ് വ്യവസ്ഥയെയും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതുവഴി ഒരിക്കല്‍ കുറ്റവാളികളായി പോയവര്‍ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തിരികെ പോകാതെ സംരക്ഷിക്കാനും സാധിക്കും. ഫ്രൂട്ട് പിക്കേഴ്സ്, ഫുഡ് ഫാക്ടറി വര്‍ക്കേഴ്സ് എന്നിവരെ ആവശ്യമുള്ള കമ്പനികളെ ബന്ധപ്പെട്ട് കുറ്റവാളികളെ ജോലിക്ക് നിയോഗിക്കാന്‍ ബോധ്യപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
‘തടവുകാരെയും, കുറ്റവാളികളെയും വോളണ്ടിയറായും, വേതനരഹിത ജോലിക്കും നിയോഗിക്കാറുണ്ട്. ജോലിക്കാരുടെ കുറവ് നേരിടുന്നുണ്ടെങ്കില്‍ ഇവരെ ശമ്പളം നല്‍കി ജോലിക്ക് നിയോഗിക്കാന്‍ കഴിയുന്നത് പ്രോത്സാഹിപ്പിച്ചാല്‍ സമ്പദ് ഘടനയ്ക്കും, സമൂഹത്തിനും നല്ലതല്ലേ?, റാബ് ചോദിച്ചു. പ്രതീക്ഷയേകുന്ന എന്തെങ്കിലും നല്‍കാന്‍ കഴിഞ്ഞാല്‍ ഈ ആളുകള്‍ വീണ്ടും കുറ്റങ്ങള്‍ ചെയ്യാനുള്ള സാധ്യത കുറയും, റാബ് വ്യക്തമാക്കി.
Post Your Comments