KeralaLatest NewsNews

വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി : വിശദാംശങ്ങള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

 

കോഴിക്കോട്: കോഴിക്കോട് വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ചാത്തമംഗലത്ത് പന്ത്രണ്ടുകാരന്‍ നിപ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ശേഖരിച്ച വിവിധ സാമ്പിളുകളിലാണ് നിപയുടെ സാന്നിദ്ധ്യം വവ്വാലുകളില്‍ കണ്ടെത്തിയത്. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് നിപ വൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. ആന്റിബോഡി കണ്ടെത്തിയതിനാല്‍ തന്നെ ഇവയുടെ ശരീരത്തില്‍ നിപ വൈറസ് ഉണ്ടായിരുന്നു എന്ന് ഉറപ്പാക്കാനാവും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

ഇതോടെ സംസ്ഥാനത്ത് മൂന്ന് പ്രാവശ്യം പ്രത്യക്ഷപ്പെട്ട നിപയുടെ ഉറവിടത്തിലേക്കുള്ള സൂചന ലഭിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷം മുന്‍പ് പേരാമ്പ്രയിലാണ് ആദ്യം നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ അന്ന് നടത്തിയ പരിശോധനകളിലൊന്നും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി കേന്ദ്ര സംഘം വിവിധയിടങ്ങളില്‍ നിന്നുള്ള പഴവര്‍ഗങ്ങള്‍ക്കു പുറമെ വവ്വാല്‍, കാട്ടുപന്നി, ആട് എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിരുന്നു. ഇതില്‍ നടത്തിയ പരിശോധനയിലാണ് നിപ സാന്നിദ്ധ്യം വവ്വാലുകളിലുണ്ടെന്ന് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button