KollamLatest NewsKeralaNattuvarthaNews

രാത്രിയിൽ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം : രണ്ടുപേർ പിടിയിൽ

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുളള അതിക്രമം യാതൊരു കാരണവശാലും അനുവദിക്കില്ല

കൊല്ലം: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയ രണ്ടുപേർ പിടിയിൽ. പാരിപ്പളളി ഗവ. മെഡിക്കല്‍ കോളജ് വനിത ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി മെഡിക്കല്‍ വിദ്യാർഥികൾക്ക് നേരെ അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

പാരിപ്പള്ളി കിഴക്കനേല വട്ടയം സ്വദേശികളായ ചരുവിള വീട്ടില്‍ സുജിത്ത് (31), ചരുവിള വീട്ടില്‍ അനില്‍ (34) എന്നിവരാണ് പിടിയിലായത്. പ്രതികൾ ബുധനാഴ്ച രാത്രി പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ഹാളില്‍ അതിക്രമിച്ച് കയറി മെഡിക്കല്‍ വിദ്യാർഥിനികളെ അസഭ്യം പറയുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

മോൻസൻ കേസിൽ തന്നെയും കുടുക്കാൻ ശ്രമിക്കുന്നു, പിന്നിൽ അമൃതയെന്ന് ശബ്ദരേഖ, ആരോപണവുമായി നടൻ ബാല: വീഡിയോ

വിദ്യാർഥിനികളുടെ ഒച്ചകേട്ട് സമീപ സ്ഥലത്തെ ജെന്‍റസ് ഹോസ്റ്റലില്‍ നിന്ന് എത്തിയ കോളജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കമുളളവര്‍ പ്രതികളെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികള്‍ വിദ്യാർഥികളെ കമ്പിവടി കൊണ്ട് ആക്രമിച്ചു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതികളെ മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുളള അതിക്രമം യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണന്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് കൊടർത്തിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button