ന്യൂദല്‍ഹി: ഒക്ടോബര്‍ മുതല്‍ ഈ മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകുമെന്ന് മുന്നറിയിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ച ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്കില്‍ ലയിപ്പിച്ച അലഹാബാദ് ബാങ്ക്, എന്നിവയുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുക.
Also Read:ചില്ലിചിക്കന്‍ വാങ്ങാന്‍ പണം നല്‍കി അടുത്തുകൂടി: നാടോടി സ്ത്രീയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
ഇന്ത്യൻ ബാങ്കിൽ ലയിപ്പിച്ച അലഹാബാദ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ ബാങ്കിന്റെ സേവനങ്ങളെല്ലാം തന്നെ ഇനിമുതൽ ലഭ്യമാകുമെന്നും, പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കാമെന്നും ഇന്ത്യന്‍ബാങ്ക് അറിയിച്ചു. നെറ്റ്ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ ഉപയോഗിക്കുന്നവർക്ക് അത് മുഖേനയും പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കാവുന്നതാണെന്നും ഇന്ത്യൻ ബാങ്ക് അറിയിച്ചു.
അതേസമയം, പഞ്ചാബ് നാഷണല്‍ബാങ്ക്, പഴയ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ഇടപാടുകാര്‍ക്ക് ഇതേ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments