ദോഹ: രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ച് ഖത്തർ. 2021 ഒക്ടോബർ 3 മുതലാണ് ഇളവ് അനുവദിക്കുന്നത്. ഖത്തർ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ഒടുവില്‍ ഇമ്രാന്‍ ഖാന്‍ സമ്മതിച്ചു, 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെ
ദിനം തോറുമുള്ള അഞ്ച് പ്രാർത്ഥനകൾക്കും, വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും പള്ളികളിലെത്തുന്നവർക്ക് പ്രാർത്ഥനാ വേളകളിൽ പള്ളികൾക്കുള്ളിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച്ച പ്രഭാഷണത്തിന്റെ സമയത്ത് പള്ളികളിലുള്ള വിശ്വാസികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം ഉറപ്പാക്കണം. തിരക്കേറെയില്ലാത്ത ഇടങ്ങളിലെ പള്ളികളിൽ ശുചിമുറികൾ തുറക്കുന്നതിനു അനുമതി നൽകും.വിശ്വാസികൾക്ക് ഇത്തരം പള്ളികളിലുള്ള വിശ്വാസികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. തിരക്കേറെയില്ലാത്ത ഇടങ്ങളിലെ പള്ളികളിൽ ശുചിമുറികൾ തുറക്കുന്നതിനു അനുമതി നൽകും. വിശ്വാസികൾക്ക് ഇത്തരം പള്ളികളിൽ നിന്ന് ശരീരശുദ്ധി വരുത്തുന്നതിന് അനുമതി നൽകും.
സമൂഹത്തിലെ മുഴുവൻ ആളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി Ehteraz ആപ്പിന്റെ ഉപയോഗം, പള്ളികളിലെത്തുന്നവർ സ്വന്തം നിസ്‌കാര പായ ഉപയോഗിക്കുന്നത്, മാസ്‌കുകൾ കൃത്യമായി ഉപയോഗിക്കുന്നത് തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments