തിരുവനന്തപുരം: പൊലീസ് പ്രവര്‍ത്തിക്കേണ്ടത് ജനപക്ഷത്തു നിന്നാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ സര്‍ക്കാരിനെ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സര്‍ക്കാരിനെ പൊതുജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാണ്. അക്കാര്യം മനസിലാക്കി ജനങ്ങളുടെ ഭാഗത്തുനിന്നാകണം പൊലീസ് കൃത്യനിര്‍വഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകേണ്ട വിഭാഗമാണ് പൊലീസ്. അതുകൊണ്ട് പൊലീസ് പ്രവര്‍ത്തിക്കേണ്ടത് ജനപക്ഷത്തു നിന്നാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നരക്ക് ഓണ്‍ലൈനായാണ് യോഗം.
Post Your Comments