ErnakulamLatest NewsKeralaNewsCrime

മോന്‍സന്‍ മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും: കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘത്തിന്റെ ശ്രമം

മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്

കൊച്ചി: പുരാവസ്തു ശേഖരണത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.

കസ്റ്റംസും ക്രൈംബ്രാഞ്ചും മോട്ടോര്‍ വാഹന വകുപ്പും വനംവകുപ്പും സംയുക്തമായാണ് മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. മോന്‍സന്റെ ഭൂമി ഇടപാടുകളും ഇയാളുടെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുവരെ മോന്‍സന്റെ അക്കൗണ്ടുകളില്‍ വലിയ തുക കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടേയും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button