ആലപ്പുഴ: ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാതായതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. മത്സ്യത്തൊഴിലാളിയായ സജീവനെയാണ് ഇന്നലെ മുതൽ കാണാതായത്. പാർട്ടിയിലെ തന്നെ ഒരു വിഭാഗം സജീവനെ മാറ്റിയതാണെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. സംഭവത്തിൽ പാർട്ടിയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
Also Read:സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ അഡി. എസ്പി എ.പി ഷൗക്കത്തലിക്ക് ഐപിഎസ്
അതേസമയം, കരിമണല്‍ ഖനന വിരുദ്ധ സമരത്തിന്‍റെ ഭാഗമായിരുന്ന സജീവന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന അഭിപ്രായമാണെന്ന് സമരസമിതിയും ഉന്നയിക്കുന്നത്. വിഭാഗീയ പ്രശ്നങ്ങള്‍ പാർട്ടിയ്ക്കിടയിൽ പതിവായിരുന്നുവെന്ന് ബന്ധുക്കൾ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാൽ സജീവന്റെ തിരോധാനത്തില്‍ കരിമണല്‍ കമ്പനിക്കെതിരെ സമരസമിതി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അമ്പലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments