ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തെ പ്രതിക്കൂട്ടലാക്കി കോൺഗ്രസിൽ പരാതികൾ അധികരിക്കുന്നുവെന്ന് റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുള്ളിലെ സംഘര്‍ഷം വര്‍ധിക്കാൻ കാരണം ഹൈക്കമാൻഡ് തീരുമാനങ്ങളിൽ വന്ന പക്വതയില്ലായ്മയാണ് വിമർശനങ്ങൾക്ക് വഴി വയ്ക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പാര്‍ട്ടിക്ക് വേണമെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരമായി പ്രവര്‍ത്തകസമിതി വിളിക്കണമെന്നാവശ്യപ്പെട്ട് ജി 23 സംഘത്തിലെ മറ്റൊരു നേതാവായ ഗുലാംനബി ആസാദ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുമുണ്ട്.
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും നിലവിൽ കോൺഗ്രസിൽ നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളി തന്നെയാണ്. പഞ്ചാബിലെ രാജി തീരുമാനങ്ങൾക്ക് പിറകെയാണ് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രംഗത്ത് ഇറങ്ങിയത്. തങ്ങള്‍ കോണ്ഗ്രസിനെതിരല്ല, അതേസമയം, നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമല്ലെന്ന് കപില്‍ സിബല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments